കര്‍ഷക സംഗമവും വായ്പാ മേളയും

കോലഞ്ചേരി : കാനറാ ബാങ്ക് കോലഞ്ചേരി ശാഖ കര്‍ഷക സംഗമവും കാര്‍ഷിക വായ്പാ മേളയും നടത്തി. ഹെഡ് ഓഫീസ് ജനറല്‍ മാനേജര്‍ കെ.എ.സിന്ധു വിവിധ മുന്‍ഗണാനാ വായ്പാ പദ്ധതികള്‍ കര്‍ഷകര്‍ക്ക് വിശദീകരിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എറണാകുളം റീജിയണല്‍ 2 മേധാവി ഷിറാജ്.ആര്‍.ചന്ദ്ര, ഡിവിഷണല്‍ മാനേജര്‍ ആര്‍.ജീവ ഗന്ധന്‍, കോലഞ്ചേരി ശാഖാ സീനിയര്‍ മാനേജര്‍ രോഹിത് എന്നിവര്‍ പ്രസംഗിച്ചു.

 

കാനറാ ബാങ്ക് കോലഞ്ചേരി ശാഖ നടത്തിയ കര്‍ഷക സംഗമം ഹെഡ് ഓഫീസ് ജനറല്‍ മാനേജര്‍ കെ.എ.സിന്ധു ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!