കാ​ക്കൂ​രി​ൽ ക​നാ​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു

തിരുമാറാടി: മഴയെത്തുടര്‍ന്ന് കാക്കൂരില്‍ കനാല്‍ സംരക്ഷണ ഭിത്തി തകര്‍ന്നു. സംരക്ഷണ ഭിത്തി തകര്‍ന്ന് കനാലിലേക്ക് മണ്ണ് വന്‍തോതില്‍ വീണതോടെ പ്രദേശത്തെ വീടുകള്‍ വെള്ളക്കെട്ട് ഭിഷണിയിലാണ്. കാക്കൂര്‍ കോണ്‍വന്റ് കുരീക്കണ്ടം റോഡിലാണ് സംഭവം. എംവിഐപി കാക്കൂര്‍ മൈനര്‍ ഡിസ്ട്രിബ്യുട്ടറി കനാലിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. റിട്ട. അധ്യാപിക വെള്ളാമ്മേല്‍ ഗീതയുടെ മതില്‍ക്കെട്ടും പുരയിടവും സംരക്ഷണഭിത്തി ഇടിഞ്ഞതോടെ അപകട ഭീഷണിയിലാണ്. കനാലിലൂടെ മഴവെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടിരിക്കുകയാണ്. എത്രയും പെട്ടന്ന് മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ കനാലിന്റെ എതിര്‍ ഭാഗം കൂടി തകരാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തിയില്ലെങ്കില്‍ താഴ്ന്ന ഭാഗത്തെ വീടുകള്‍ക്കും നാശം നേരിടുമെന്ന് വാര്‍ഡ് അംഗം കെ.കെ. രാജ് കുമാര്‍ പറഞ്ഞു.

Back to top button
error: Content is protected !!