കല്ലൂര്‍ക്കാട് പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കാൽസ്യം പൊടി വിതരണം ചെയ്തു

കല്ലൂര്‍ക്കാട്: പഞ്ചായത്തിലെ ബിപിഎൽ വിഭാഗത്തിലെ വനിതാ ക്ഷീര കർഷകർക്ക് കാൽസ്യം പൊടി വിതരണം ചെയ്തു. 5 കിലോ ധാതുലവണ മിശ്രിതമാണ് സൗജന്യമായി വിതരണം ചെയ്തത്. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കര വിതരണോദ്ഘാടനം നിര്‍വഹിച്ചു.  സ്ഥിരം സമിതിയധ്യക്ഷരായ സണ്ണി സെബാസ്റ്റ്യന്‍, ഡെല്‍സി ലൂക്കാച്ചന്‍ പഞ്ചായത്തംഗങ്ങളായ സീമോള്‍ ബൈജു,ജാന്‍സി ജോമി,ബാബു മനയ്ക്കപ്പറമ്പന്‍, മൃഗാശുപത്രിയിലെ ഡോ. കൃഷ്ണപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!