അപകടംകോലഞ്ചേരി

കടാതി പാലത്തിന് സമീപം ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കടാതി: കടാതി പാലത്തിന് സമീപം ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയില്‍ നിന്ന് എറണാകുളത്തിന് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും എറണാകുളത്തുനിന്നും മൂവാറ്റുപുഴയ്ക്ക് വരുകയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കോലഞ്ചേരി സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവറെ നിസ്സാര പരുക്കുകളുടെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുവാന്‍ പോയവര്‍ സഞ്ചാരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്.

 

Back to top button
error: Content is protected !!