മൂവാറ്റുപുഴയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് അപകടം

മൂവാറ്റുപുഴ: മൂവാറ്റുപുഴ മാര്‍ക്കറ്റിന് സമീപം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ച് അപകടം. ഇന്ന് രാവിലെ 10.30ഓടെണ് കെട്ടിടത്തിന് തീ പിടിച്ച് അപകടമുണ്ടായത്. തീ പടര്‍ന്ന സമയം തൊഴിലാളികള്‍ കെട്ടിടത്തിലില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കൂട്ടിയിട്ടിരുന്ന വിറകിന് തീ പിടിച്ച് കെട്ടിടത്തിന്റെ ഉത്തരത്തിന് തീ പടര്‍ന്ന് പിടിച്ചാണ് അപകടം ഉണ്ടായത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. കെട്ടിടത്തിന് സമീപമുള്ള വീട്ടില്‍ എത്തിയ കെഎസ്ഇബി ജീവനക്കാരനാണ് തീ പടരുന്നത് കണ്ട് മൂവാറ്റുപുഴ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ ജിജി മോന്‍, യാക്കൂബ്, സിദ്ദിഖ് ഇസ്മയില്‍, നിബിന്‍ ബോസ്, നിഷാദ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

 

 

 

Back to top button
error: Content is protected !!