ബി.എസ്.എന്‍,എല്‍ ഓഫീസ് മാര്‍ച്ച് ബുധനാഴ്ച

മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി.എസ്.എന്‍ എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്റര്‍ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും . വള്ളക്കാലില്‍ ജംഗ്ഷനിലെ കസ്റ്റമര്‍ സര്‍വ്വീസ് സെന്റര്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടണ് മാര്‍ച്ച് നടത്തുന്നത്. മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വീസ് സെന്റര്‍ ഡിസംബര്‍ 18 നാണ് ജീവനക്കാരോ, പൊതുജനങ്ങളോ അറിയാതെ അടച്ചുപൂട്ടിയത്. പൊതു ജനങ്ങളും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നടപടിയില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ നഗരസഭ പ്രമേയവും പാസ്സാക്കി. ടെലികോം മന്ത്രിക്ക് ഇടുക്കി എം.പി. കത്ത് നല്‍കുകും ചെയ്തു. ഡിസംബര്‍ 20 മുതല്‍ ജീവനക്കാര്‍ സമരത്തിലാണ്. ബി.എസ്.എന്‍.എല്‍ മാനേജ്മെന്റിന് യാതൊരു പ്രതികരണവുമില്ലന്ന് യൂണിയനുകള്‍ ആരോപിച്ചു. രാവിലെ 11ന് മൂവാറ്റുപുഴ നഗരസഭാ ഓഫീസിന് മുന്നില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

 

 

 

 

Back to top button
error: Content is protected !!