ക്ഷാമബത്ത മരവിപ്പിച്ചതിനെതിരെ ബി.എസ്.എൻ.എൽ. ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.

 

മൂവാറ്റുപുഴ: കേന്ദ്ര പൊതുമേഖലാ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ മൂവാറ്റുപുഴയിൽ ബി.എസ്.എൻ.എൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. ഒക്ടോബർ മുതൽ അടുത്ത വർഷം ജൂൺ വരെയാണ് ക്ഷാമബത്ത മരവിപ്പിച്ചിരിക്കുന്നത്. ബി.എസ്.എൻ.എൽ. ലെ എല്ലാ സംഘടനകളും സമരത്തിൽ പങ്കുചേർന്നു. പ്രതിഷേധ പ്രകടനം ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സർക്കിൾ അസി.സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് എ.ഐ.ബി.ഡി.പി.എ. യുടെ ആഭിമുഖ്യത്തിൽ രാവിലെ മുതൽ ഉച്ചവരെ ധർണ്ണ നടത്തി. മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എൻ. മോഹനൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. എം.പി. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വി.എം. പൗലോസ്, കെ.ആർ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!