പാലം പൊളിച്ചിട്ട് 6 മാസം:  ഗതാഗത സൗകര്യം നിലച്ചതിൽ പ്രതിഷേധിച്ച് ജനങ്ങൾ

ആയവന: കഴിഞ്ഞ സർക്കാരിൻ്റെ ഭരണ കാലയളവിൽ ആയവന വാച്ച് സ്റ്റേഷൻ ഏനനെല്ലൂർ റോഡിൻ്റെ നിർമ്മാണത്തിനായി 3.50 കോടി രൂപ അനുവദിച്ചിരുന്നു.4 കി.മി.റോഡ് ബി.എം-ബി.സി നിലവാരത്തിൽ പണിയുന്നതിനും തോടിനു കുറുകെ ഉള്ള ഇടുങ്ങിയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കാനുമാണ് തുക അനുവദിച്ചത്. ടാറിംഗ് ജോലികൾ ‘ പൂർത്തി ആയി എങ്കിലും പാലം പണി അനിശ്ചിതത്ത്വത്തിലായി.ആയവന പള്ളിത്താഴത്ത് നിന്ന് തുടങ്ങുന്ന റോഡ് രണ്ടാർ വഴി മൂവാറ്റുപുഴക്കുള്ള എളുപ്പവഴിയാണ്. ആയിരക്കണക്കിനാളുകൾ ദൈനം ദിനം യാത്ര ചെയ്തു വരുന്ന റോഡാണിത്. ശരാശരി 10 മീറ്റർ വീതി ഉള്ള റോഡിൽ ആയവനപളളി കവലക്ക് സമീപം റോഡിന് താഴെ കുറുകെ വലിയതോട് കടന്ന് പോകുന്നുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള 4 മീറ്റർ മാത്രം വീതി ഉള്ള പാലം കലാഹരണപ്പെട്ടതിനെ തുടർന്നാണ് പുതിയ പാലം നിർമ്മാണം കൂടി ഉൾപ്പെടുത്തി സർക്കാർ പണം അനുവദിച്ചത്.ബലക്ഷയം വന്ന പാലം 6 മാസം മുൻപ് നിർമ്മാണത്തിനായി പൊളിച്ചുനീക്കി.ഇപ്പോൾ നിർമ്മാണം സ്തംഭിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കടുത്ത അമർഷത്തിലാണ്.കാൽനടയാത്രക്കും ഇരുചക്രവാഹന യാത്രക്കുമായി തോടിന് കുറുകെ താൽക്കാലികമായി ഇരുമ്പ് പാലം പണിതു എന്നുള്ളതാണ് ഏക ആശ്വാസം.പൊതുമരാമത്ത് വകുപ്പിൻ്റെ പരിധിയിലുള്ള റോഡിൻ്റെ നിർമാണം ഏറ്റെടുത്ത കരാറുകാരൻ പ്രവൃത്തി നിർത്തിവച്ചിരിക്കുകയാണ്.ഒരു പ്രദേശത്താകെ വികസനമെത്തുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ടുവന്ന പദ്ധതി ജനപ്രതിനിധികളുടെ അലംഭാവം മൂലം മുന്നോട്ട് പോകുന്നില്ല എന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം പറഞ്ഞു.ജനങ്ങൾക്ക് വേണ്ടി കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന പദ്ധതി അശ്രദ്ദ കൊണ്ട് മാത്രം ജനങ്ങളെ വലക്കുന്ന സ്ഥിതിയാണ് ഇന്നുള്ള തെന്നും അദ്ദേഹം പറഞ്ഞു.

 

 

Back to top button
error: Content is protected !!