ബിആര്‍സിയുടെയും മെന്റര്‍ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ലോകഭിന്നശേഷി ദിനാഘോഷം നടത്തി

കോതമംഗലം: ബിആര്‍സിയുടെയും കോതമംഗലം മെന്റര്‍ അക്കാഡമിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലോകഭിന്നശേഷി ദിനാഘോഷം നടത്തി. കോതമംഗലം ബിപിസി സജീവ് കെ.ബി. അധ്യക്ഷത വഹിച്ചു. ദിനാഘോഷം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോതമംഗലം സി ഐ ബിജോയ് പി.ടി. മുഖ്യാഥിതിയായിരുന്നു.
ഭിന്നശേഷിക്കാരായ നിരവധി കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ കലാവിരുന്ന്, മാജിക് ഷോ, സ്‌കൂള്‍ കലോല്‍സവങ്ങളിലെ വിജയികളെ ആദരിക്കല്‍, ബിഗ് ക്യാന്‍വാസ് എന്നിവയും ഉണ്ടായിരുന്നു. പൊതുയിടങ്ങള്‍, കെട്ടിടങ്ങള്‍ ,റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവയെല്ലാം ഭിന്നശേഷി സൗഹൃദം ആക്കണമെന്ന് ദിനാഘോഷ സമ്മേളനം ആവശ്യപ്പെട്ടു.

നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ സിന്ധുഗണേശന്‍ വികസന കാര്യസമിതി ചെയര്‍മാന്‍ കെ.വി തോമസ്, ക്ഷേമകാര്യ സറ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രമ്യ വിനോദ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. എസ് ഐ പി.അബരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം യൂണിറ്റ് പ്രസിഡന്റ് എല്‍ദോ വറുഗീസ്, മെന്റര്‍ അക്കാഡമി ഡയറക്ടര്‍ ആശ ലില്ലി തോമസ്, കേരള ജെര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോഷി അറക്കല്‍, കോതമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി, സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്,
ബി ആര്‍ സി സ്പഷ്യല്‍ എഡ്യൂക്കേറ്റര്‍ മാരായ ലിജി തോമസ്, രശ്മി കെ.ആര്‍, സിമി പോള്‍, മജീഷ്യന്‍ ഇ കെ പി നായര്‍ , സൈലേഷ് എം.ആര്‍., ബി ആര്‍ സി ട്രെയിനര്‍ എല്‍ദോ പോള്‍ തുടങ്ങിയവര്‍പങ്കെടുത്തു

Back to top button
error: Content is protected !!