മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.അപകടം പെരുമ്പാവൂരിൽ.

 

മൂവാറ്റുപുഴ:-മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി കുളത്തിലേക്ക് വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.പെരുമ്പാവൂർ അയ്മുറിയിൽ വാടകക്ക് താമസിക്കുന്ന ബീഹാർ സ്വദേശിയായ കമുയുധീൻഷായുടെ മകൻ അക്ബർ അലിഷാ(8)ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് 12 മണിയോടെ കൊട്ടമ്പിള്ളി കുടിയിലെ കുളത്തിലാണ് വിദ്യാർത്ഥി മീൻ പിടിക്കാൻ പോയത്.മകനെ കാണാത്തതിനെ തുടർന്ന് മാതാവ് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
തുടർന്ന് നാട്ടുകാരാണ് മൃതദേഹം കരക്ക് എടുത്തത്.സംസ്കാരം പോസ്റ്റ്മാർട്ടത്തിനു ശേഷം നാളെ നടക്കും.കുവപ്പടി സെൻ്റ് ആൻസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് അക്ബർ.മാതാവ് താഹിറ.

Back to top button
error: Content is protected !!