ബോട്ടില്‍ ആര്‍ട്ടിലെ വിസ്മയം: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേടി പൂജയും പുണ്യയും

ബോട്ടില്‍ ആര്‍ട്ടില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സ്വന്തമാക്കി പൂജയും പുണ്യയും. മുളവൂര്‍ ഒലിയപ്പുറത്ത് രമേശന്റെയും രാധികയുടെയും ഇരട്ട കുട്ടികളാണ് പൂജ രമേശും, പുണ്യ രമേശും. ഒരു മണിക്കൂറില്‍ 40 പ്രമുഖ വ്യക്തിത്വങ്ങളുടെ ചിത്രങ്ങളാണ് ഇരുവരും ബോട്ടില്‍ ആര്‍ട്ടില്‍ തീര്‍ത്തത്. കഴിഞ്ഞ ജനുവരി 23നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന് ഇരുവരും അപേക്ഷിക്കുകയും ഓണ്‍ലൈനില്‍ ലൈവായി നടന്ന മത്സരത്തില്‍ വിജയികള്‍ ആവുകയും ചെയ്തത്. ചില്ല് കുപ്പിയിലെ വെളുത്ത പ്രതലത്തില്‍ കറുത്ത മഷിയിലാണ് ഇരുവരും ചിത്രങ്ങള്‍ തീര്‍ത്തത്. ഒരു മണിക്കൂറില്‍ ഇരുവരും ചേര്‍ന്ന് 40 രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക -കായിക – ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളാണ് പൂജയും, പുണ്യയും ചേര്‍ന്ന് വരച്ചത്. മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, അബേദ്ക്കര്‍, ഇന്ദിര ഗാന്ധി, മദര്‍ തെരേസ, എബ്രാഹം ലിങ്കണ്‍, ഷേക്സ്പിയര്‍, മെസ്സി, നെയ്മര്‍, വീരാട്് കോഹ്്ലി, സരോജിനി നായിഡു, സാനിയ മിര്‍സ, ലതാ മങ്കേഷ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, നരേന്ദ്ര മോഡി, അബ്ദുല്‍ കലാം ആസാദ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ 40- ചിത്രങ്ങളാണ് ബോട്ടില്‍ ആര്‍ട്ടില്‍ ഇരുവരും തീര്‍ത്തത്. ഒരു ബോട്ടില്‍ ആര്‍ട്ട് ചെയ്യാന്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ വേണം. എന്നാല്‍ ഒരു മണിക്കൂര്‍ കൊണ്ട് 40 കുപ്പികളില്‍ ചിത്രങ്ങള്‍ വരച്ചായിരുന്നു ഇരുവരും റെക്കോര്‍ഡിലേക്ക് എത്തപ്പെട്ടത്. മെഡല്‍, സര്‍ട്ടിഫിക്കറ്റ്, ബാഡ്ജ് എന്നിവ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഭാഗമായി ലഭിച്ചു. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് ഉപയോഗശൂന്യമായി വലിച്ചെറിയപ്പെട്ട കുപ്പികള്‍ ശേഖരിച്ച് ഇരുവരും ബോട്ടില്‍ ആര്‍ട്ടില്‍ വര്‍ക്ക് ചെയ്ത് വരികയായിരുന്നു. റെക്കോര്‍ഡിനായി അപേക്ഷ അയക്കുമ്പോഴും റെക്കോര്‍ഡുകള്‍ തങ്ങളെ തേടിയെത്തുമെന്ന് ഒട്ടും തന്നെ പ്രതീക്ഷിച്ചിരന്നില്ല ഈ കലാകാരികള്‍. ചെറുപ്പത്തില്‍ തുടങ്ങിയ മക്കളുടെ കലാവാസനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയുമായി പിതാവ് രമേശും മാതാവ് രാധികയും കൂടെ ഉണ്ട്. ബോട്ടില്‍ ആര്‍ട്ട്, ക്രഫ്റ്റു്‌വര്‍ക്ക്, ക്യാലിബറി റൈറ്റിംഗ്, ഡാന്‍സ് പരിശീലനം എന്നിവയക്കായാണ് ഇവരും ഒഴിവ് സമയങ്ങള്‍ പൂര്‍ണ്ണമായും മറ്റിവെച്ചിരിക്കുന്നത്. വീട്ടൂര്‍ എബനേസര്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ പുണ്യയും പൂജയും ഉപയോഗശേഷം കുപ്പികള്‍ പൊതുനിരത്തുകളിലും മറ്റും വലിച്ചെറിയരുതെന്നുള്ള ഓര്‍മപ്പെടുത്തലാണ് ബോട്ടില്‍ ആര്‍ട്ട് വഴി സമൂഹത്തിന്നല്‍കുന്നത്.

 

Back to top button
error: Content is protected !!