പുസ്തക ശേഖരണം ക്യാമ്പയിന്‍ ആരംഭിച്ചു

പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് സാംസ്‌കാരിക നിലയമായ നഹാ സാഹിബ് ലൈബ്രറിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി പുസ്തക ശേഖകരണ ക്യാമ്പയിന്‍ ആരംഭിച്ചു. പഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക് ടി പി ബനേഷ് ഖാനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് പുസ്തക ശേഖരണ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ സഫിയ സലിം, കെ എം അബ്ദുള്‍ കരീം, സീനത്ത് മൈതീന്‍, വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, കെ എം മൈതീന്‍, ആഷിത അന്‍സാരി, റിയാസ് തുരുത്തേല്‍, ഷാജിമോള്‍ റഫീഖ്, നസിയ ഷെമീര്‍, എ എ രമണന്‍, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീന്‍, അസിസ്റ്റന്റ് സെക്രട്ടറി വി ആര്‍ മനോജ്, ലൈബ്രറേറിയന്‍ കെ എ ബിജു എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വെള്ളാരമറ്റം കവലയിലുള്ള നവീകരിച്ച കെട്ടിടത്തിലാണ് സാംസ്‌കാരിക നിലയവും, നഹാസാഹിബ് ലൈബ്രറിയും ആരംഭിക്കുന്നത്.

 

Back to top button
error: Content is protected !!