ജന്മദിനാഘോഷത്തിന്റെ ഭാഗമായി 43 പുസ്തകങ്ങളുമായി സമീര്‍ സിദ്ദീഖ്

മാറാടി: നാല്‍പ്പത്തി മൂന്നാമത്തെ ജന്മദിനത്തില്‍ നാല്‍പ്പത്തി മൂന്ന് പുസ്തകങ്ങള്‍ പുസ്തകകൂടാരത്തിന് കൈമാറി അധ്യാപകന്‍ മാതൃകയായി. ഇന്ത്യയിലെ ആദ്യത്തെ സൈക്കോ പാര്‍ക്കായ വെള്ളനാട് കരുണാസായിയിലെ സന്ദര്‍ശകര്‍ക്കും അന്തേവാസികള്‍ക്കും പുസ്തകവായനയില്‍ താല്‍പര്യം കൂട്ടുന്നതിനായി ആരംഭിച്ച പുസ്തക കൂട്ടിലും പുസ്തക തട്ടുകടയിലുമായി 43 പുസ്തകങ്ങള്‍ കൈമാറി.

പുസ്തക പ്രേമിയും ഈസ്റ്റ് മാറാടി സ്‌കൂള്‍ അധ്യാപകനുമായ സമീര്‍ സിദ്ദീഖിയുടെ ജന്മദിനത്തിലാണ് പുസ്തകങ്ങള്‍ കൈമാറിയത്. സമീറിന്റെ വീട്ടിലും ആയിരത്തിലധികം പുസ്തകങ്ങളുള്ള ഹോം ലൈബ്രറിയുണ്ട്. എന്‍ എസ് എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ ലൈബ്രറികളിലായി മുപ്പതിനായിരത്തിലേറെ പുസ്തകങ്ങള്‍ ശേഖരിച്ച് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മരണപ്പെട്ട എന്‍ എസ് എസ് റീജിയണല്‍ ഡയറക്ടറായിരുന്ന സജിത് ബാബുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ കടയ്ക്കലില്‍ സജിത് ബാബു മെമ്മോറിയില്‍ ലൈബ്രറി എന്ന പേരില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച എന്‍.എസ് എസ് ഓഫീസര്‍ക്കുള്ള അവാര്‍ഡും സമീര്‍ സിദ്ദീഖിയ്ക്ക് ആയിരുന്നു.കരുണാസായി ഡയറക്ടര്‍ എല്‍ ആര്‍ മധുജന്‍ , സെക്കോളജിസ്റ്റ് മാരായ ഗോകുല്‍ , ആര്യ, ശരണ്യ സ്റ്റെഫി , കരുണ, ഇന്‍ഫോസിസ് സീനിയര്‍ സോഫ്റ്റ്വെയര്‍ കണ്‍സല്‍ട്ടന്റ് സയീര്‍ പി സിദീഖി തുടങ്ങിയവര്‍ സംസാരിച്ചു.

Back to top button
error: Content is protected !!