ബോ​ളി​വു​ഡ് താ​രം സു​ശാന്ത് സിം​ഗ് മ​രി​ച്ച നി​ല​യി​ൽ

മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിനെ മുംബൈയിലെ വസതിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.സുശാന്തിന്റെ മുന്‍ മനേജര്‍ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു.

‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് സുശാന്തിന്റെ പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങി 12ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയമേഖലയിലേക്ക് പ്രവേശിച്ചത്.ബോളിവുഡില്‍ കായി പോ ചെ എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു.

Back to top button
error: Content is protected !!