ബിഎംഎസ് മേഖല പ്രതിനിധി സമ്മേളനം മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തി

മൂവാറ്റുപുഴ: ബിഎംഎസ് മേഖല പ്രതിനിധി സമ്മേളനം മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തി. എറണാകുളം ജില്ലാ ട്രഷറര്‍ കെ എസ് ശ്യാംജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വേദനത്തോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 333 രൂപ വീതം കൂട്ടി നല്‍കി 666 രൂപയാക്കണം. കൃഷിപ്പണിയും, വിളവെടുപ്പും ഇനി മുതല്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണം. പിണറായി സര്‍ക്കാരിന്റെ തൊഴിലുറപ്പ് വാഗ്ദാനമായ പെന്‍ഷനും ക്ഷേമനിധിയും ഉടന്‍ നടപ്പിലാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രസിഡന്റ് അജീഷ് റാക്കാട് യോഗത്തിന് അധ്യക്ഷത വഹിച്ചു.മേഖലാ സെക്രട്ടറി അനുരാജ് പായിപ്ര വാര്‍ഷിക റിപ്പോര്‍ട്ടും. മേഖലാ ട്രഷറര്‍ മനീഷ് കാരിമറ്റം വാര്‍ഷിക കണക്കും അവതരിപ്പിച്ചു. ഭാരവാഹി പ്രഖ്യാപനവും സമാപന പ്രസംഗവും ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് നിര്‍വഹിച്ചു. മേഖലാ പ്രസിഡന്റായി അജീഷ് റാക്കാട്, വൈസ് പ്രസിഡന്റ്മാരായി അനീഷ് എ ശശി, സിനി സാബു ,വിമല്‍കുമാര്‍ ,രാജേഷ് കെ.വി, മേഖല സെക്രട്ടറിയായി അനുരാജ് പായിപ്ര, ജോയിന്റ് സെക്രട്ടറിമാരായി പ്രജീഷ് കുമാര്‍, ദീപു കെ.പി, ദീപു നാരായണന്‍, അശ്വതി വിജില്‍ മേഖലാ ട്രഷററായി മനീഷ് കാരിമറ്റം എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എച്ച് വിനോദ് , കെ വി എം എസ് ജില്ലാ സെക്രട്ടറി എം എ രാജേഷ് , കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി എന്‍ സുധേഷ്, മേഖല ജോയിന്റ് സെക്രട്ടറി ദീപു നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!