മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോതമംഗലം: മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി ഉദ്ഘാടനം ചെയ്തു. എംബിഎംഎം അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പില്ലില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംബിഎംഎം അസോസിയേഷന്‍ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരില്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് മിദ്ലാജ് (ജനറല്‍ സര്‍ജന്‍, എം ബി എം എം ഹോസ്പിറ്റല്‍ ) കുട്ടികള്‍ക്കായി രക്തദാനത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. എംബിഎംഎം അസോസിയേഷന്‍ ട്രഷറര്‍ ഡോ. റോയ് എം ജോര്‍ജ്, മാര്‍ ബസെലിയോസ് ഡെന്റല്‍ കോളേജ് ഡോ. ബൈജു പോള്‍ കുര്യന്‍, മാര്‍ ബസെലിയോസ് ഡെന്റല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. തോമസ് മാത്യു, എന്‍എസ്എസ യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. അരുണ്‍ ബോസ്‌കോ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ക്യാമ്പില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!