ഇലാഹിയ എഞ്ചിനീയറിംഗ് കോളേജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിന്റെ എന്‍.എസ്.എസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സാങ്കേതിക സര്‍വകലാശാലയുടെ രുധിര സേന പദ്ധതിയുടെ ഭാഗമായി എ.പി.ജെ കെ.റ്റി.യു എന്‍.എസ്.എസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ആലുവ ഗവ. ആശുപത്രിയുമായി സഹകരിച്ച് കോളേജില്‍ നടത്തിയ ക്യാമ്പില്‍ 60-ല്‍ പരം വിദ്യാര്‍ത്ഥികള്‍ രക്തം നല്‍കി. ആലുവ ഗവ. ആശുപത്രി ഡോ. ശരത്, വിക്ടര്‍ കെ.റ്റി, ഫാത്തിമ, വിജയശ്രീ, ശാരി, ഇലാഹിയ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അരുണ്‍കുമാര്‍ എം, പ്രൊഫ. ഷഫാന്‍ സലാം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!