ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 17ന്

 

മൂവാറ്റുപുഴ : ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 17ന് വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന്‍ ക്ഷീരവികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാന്‍ അധ്യക്ഷത വഹിക്കും. ക്ഷീരവികസന ഓഫീസര്‍ സി.എസ്. രതീഷ് ബാബു പശുപരിപാലനം – ഒരു പ്രായോഗിക സമീപനം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിക്കും. ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ പ്രിയാ ജോസഫ് മേഡറേറ്ററാകും. 10.30ന് വടവുകോട് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ വി.സി. ശ്രീലത ഡയറി ക്വിസ് നയിക്കും. 11ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യ പ്രഭാഷണം നടത്തും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ട്രീസ തോമസ് ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കും. ഇആര്‍സിഎംപിയു ചെയര്‍മാന്‍ എം.ടി. ജയന്‍ ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ബിഎംസി സംഘത്തെ ആദരിക്കും. ഇആര്‍സിഎംപിയു മുന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തെ ആദരിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് സംഘങ്ങളുടെ എന്‍ബിഎ ധനസഹായ വിതരണം നടത്തും. ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം പാല്‍ സംഭരണ കേന്ദ്രത്തിന് ധനസഹായ വിതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍ തീറ്റപ്പുല്‍ കൃഷി ധനസഹായ വിതരണം നടത്തും. വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ. ചെറിയാന്‍ വാളകം പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകനെ ആദരിക്കും. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്യൂസ് വര്‍ക്കി, സുറുമി അജീഷ്, ജോര്‍ജ് ഫ്രാന്‍സിസ്, ഓമന മോഹനന്‍, ഒ.പി. ബേബി, ആന്‍സി ജോസ്, ഷെല്‍മി ജോണ്‍സ് എന്നിവര്‍ ക്ഷീര സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകരെ ആദരിക്കും. മൂവാറ്റുപുഴ ആപ്കോസ് അസോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം തൃക്കളത്തൂര്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ നിഷ വി. ഷെരീഫ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ രമ രാമകൃഷ്ണന്‍, മേഴ്സി ജോര്‍ജ്, റിയാസ് ഖാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റീന സജി, ഒ.കെ. മുഹമ്മദ്, ഷിവാഗോ തോമസ്, ജോസി ജോളി, കെ.ജി. രാധാകൃഷ്ണന്‍, സിബിള്‍ സാബു, ബെസ്റ്റിന്‍ ചേറ്റൂര്‍, ബിനി ഷൈമോന്‍, ജനറല്‍ കണ്‍വീനര്‍ എസ്.പി. സുപ്രിയ ദേവി, കണ്‍വീനര്‍ എം.പി. ജോണ്‍സണ്‍ തുടങ്ങിയവര്‍പ്രസംഗിക്കും

 

Back to top button
error: Content is protected !!