ബ്ലോക്ക്തല കേരളോത്സവത്തിന് തുടക്കംകുറിച്ചു

കല്ലൂര്‍ക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്തല കേരളോത്സവത്തിന്റെ ഉദ്ഘാടനം കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ ഡോ.മാത്യു കുഴല്‍നാടന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സുറുമി അജീഷ്, ഷെല്‍മി ജോണ്‍സ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിയാസ് ഖാന്‍, ജോസി ജോളി, ഷിവാഗോ തോമസ്, കെ.ജി.രാധാകൃഷ്ണന്‍ , ബെസ്റ്റിന്‍ ചേറ്റൂര്‍, സിബിള്‍ സാബു, അഡ്വ.ബിനി ഷൈമോന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷൈനി ജയിംസ്, രാജന്‍ കടക്കോട്ട്,സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് അഡ്വ. റ്റാജ്. കെ.ടോം,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രതി എം.ജി എന്നിവര്‍ പ്രസംഗിച്ചു. അത്ലറ്റിക് മത്സരങ്ങളും, ക്രിക്കറ്റ് മത്സരങ്ങളും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 8 ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്ക് മെഡലുകളും,സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ വിവിധ വേദികളിലായി മറ്റു മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 3ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കലാമത്സരങ്ങളും തുടര്‍ന്ന് വൈകിട്ട് 3 മണിക്ക് സമാപന സമ്മേളനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുകയും, സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും

 

Back to top button
error: Content is protected !!