രാഷ്ട്രീയം

ചെല്ലാനത്തെ ദുരിതബാധിതർക്ക് സഹായവുമായി യുവമോർച്ച.

 

കൊറോണയും കടൽഷോഭവും മൂലം ദുരിതത്തിലായ ചെല്ലാനം നിവാസികൾക്ക് സഹായവുമായി ഭാരതീയ ജനതാ യുവമോർച്ച.യുവമോർച്ച മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയും മുളവൂർ,കല്ലൂർക്കാട് മേഖല കമ്മിറ്റികളും
ബി ജെ പി പായിപ്ര, ആവോലി മണ്ഡലം കമ്മിറ്റികളും ചേർന്നാണ് ഭക്ഷ്യധാന്യങ്ങൾ സമാഹരിച്ചത്. ചെല്ലാനത്തേക്ക് തിരിച്ച വാഹനത്തിന്റെ ഫ്ലാഗ്ഓഫ്‌ കർമ്മം ബി ജെ പി മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാബു വി സി നിർവഹിച്ചു. യുവമോർച്ച നിയോജ മണ്ഡലം പ്രസിഡന്റ് അജിത് ബ്ലായിൽ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം ജെനറൽ സെക്രട്ടറി തങ്കുക്കുട്ടൻ, ബി ജെ പി മണ്ഡലം ജെനറൽ സെക്രട്ടറി അരുൺ പി മോഹൻ, യുവമോർച്ച IT സെൽ കൺവീനെർ വിഷ്ണു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Back to top button
error: Content is protected !!
Close