ബാറിന് സമീപത്തെ യുവാവിന്റെ കൊലപാതകം: പ്രതികളായ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കന്മാരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

മൂവാറ്റുപുഴ: ബാറിന് സമീപത്തെ യുവാവിന്റെ കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കന്മാരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. കച്ചേരിത്താഴത്ത് യുവാവിനെ തലക്കടിച്ച് വീഴ്ത്തി കൊലചെയ്ത സംഭവത്തില്‍ മൂവാറ്റുപുഴയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൗണ്‍സിലറിന്റെ ബന്ധു അടക്കമുള്ള ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, ബ്ലോക്ക് ഏരിയ കമ്മിറ്റി നേതാക്കള്‍ കുറ്റക്കാരാണെന്നും, കഴിഞ്ഞ കുറേ കാലങ്ങളായി മൂവാറ്റുപുഴ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് ക്രിമിനലുകളുടെ താവളമായി മാറിയെന്നും ബിജെപി ആരോപിച്ചു. ലഹരി മദ്യമയക്കുമരുന്ന് സംഘങ്ങള്‍ക്കും സ്ഥലത്തെ സമ്പന്നരായിട്ടുള്ള മുതലാളിമാര്‍ക്കുമായി സാധാരണക്കാരായുള്ള ആളുകളെ ഭീഷണപ്പെടുത്തി അവരുടെ സ്വത്ത് വകകള്‍ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കുകയും ചെയ്യുന്നു.

പ്രസ്ഥാനങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാതെ കയ്യൂക്കിന്റെ ബലത്തില്‍ അവരെ ആക്രമിക്കുകയും നവ കേരള സദസ്സുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള പ്രതിഷേധം നടത്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ള നേതാക്കന്മാരെ അക്രമിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത ആളുകള്‍ തന്നെയാണ് ഇപ്പോള്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പ്രതികള്‍ എന്ന് സംശയിക്കുന്നു. ആശുപത്രിയിലെയും സംഭവം നടന്ന ഹോട്ടലിന്റെയും സമീപപ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തരുന്നത് മൂവാറ്റുപുഴയിലെ സിപിഐഎം ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളായിട്ടുള്ള ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കളുടെ ചിത്രങ്ങളാണ്. അതുകൊണ്ട് ഈ ആള്‍ക്കൂട്ട കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്ത് തുറങ്കില്‍ അടയ്ക്കണമെന്നും, കേസ് ഭരണ സ്വാധീനം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയപരമായി നേരിടുമെന്നും പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റെ അരുണ്‍ പി മോഹന്‍ അറിയിച്ചു.

 

 

Back to top button
error: Content is protected !!