ബിജെപി വാളകം പഞ്ചായത്ത് സമിതി യോഗം ചേര്‍ന്നു

വാളകം: ബിജെപി വാളകം പഞ്ചായത്ത് സമിതി യോഗം ചേര്‍ന്നു. ബിജെപി മണ്ഡലം അധ്യക്ഷന്‍ അരുണ്‍ പി മോഹന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മണ്ഡലം ഉപാധ്യക്ഷന്മാരായ രമേഷ് കാവന, പി.കെ രാജന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിന്മാരായ റ്റി ചന്ദ്രന്‍, കെ.എം സിനില്‍, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഒ.പി മാത്യൂ, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.കെ അശോകന്‍, പഞ്ചായത്ത് ബൂത്ത് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!