സ്ത്രീത്വത്തെ അപമാനിച്ച അജി മുണ്ടാടനെതിരെ പ്രതിഷേധ പ്രകടനം നടത്തി ബിജെപി

മൂവാറ്റു: സ്ത്രീത്വത്തെ അപമാനിച്ച നഗരസഭ വികസന കാര്യസമിതി അധ്യക്ഷന്‍ അജി മുണ്ടാടന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വെള്ളൂര്‍കുന്നത്തെ ബിജെപി പാര്‍ട്ടി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം നഗരം ചുറ്റി മുന്‍സിപ്പല്‍ ഓഫീസിന് മുന്‍പില്‍ പോലീസ് തടഞ്ഞു. ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍ പ്രതിഷേധപ്രകടനം ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച നഗരസഭ കൗണ്‍സില്‍ യോഗം കഴിഞ്ഞിറങ്ങിയപ്പോള്‍ അജി മുണ്ടാടന്‍ ക്ഷേമകാര്യ സമിതി അധ്യക്ഷ പ്രമീള ഗിരീഷ് കുമാറിനെതിരെ അപമര്യാദയായി സംസാരിക്കുകയും, ഇത് ചോദ്യം ചെയ്തപ്പോള്‍ പ്രമീളയെ അസഭ്യം പറഞ്ഞ് ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തുകയും പ്രമീളയുടെ ഓഫീസിലെത്തി ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോലീസിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. പ്രതിഷേധയോഗത്തിന് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സലീം കറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ചന്ദ്രന്‍,ബിന്ദു സുരേഷ്, കെ.എം സിനില്‍, ബിജെപി പ്രവര്‍ത്തകരും പഞ്ചായത്ത് ഭാരവഹികളും പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!