പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് മുന്നില്‍ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തി

ആരക്കുഴ: പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് മുന്നില്‍ ബിജെപി ആരക്കുഴ പഞ്ചായത്ത് സമതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും മറ്റ് അനുബന്ധ വസ്തുക്കളും ഉപയോഗശൂന്യമാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ്ണ നടത്തിയത്. ബിജെപി മൂവാറ്റുപുഴ മണ്ഡലം അധ്യക്ഷന്‍ അരുണ്‍ പി മോഹന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ആരക്കുഴ പഞ്ചായത്ത് സമിതി പ്രസിഡന്റ് ദാമോദരന്‍ ഇളയത് അധ്യക്ഷത വഹിച്ചു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്രദമാകേണ്ട ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ചുപോകാന്‍ കാരണം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആണെന്നും ഇതുപോലെയുള്ള അനാസ്ഥ ഇനിയും ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. മണ്ഡലം ജനറല്‍ സെക്രട്ടറി സിനില്‍ കെ.എം, വൈസ് പ്രസിഡന്റ് സലിം കറുകപ്പിള്ളി , സെക്രട്ടറി അജയന്‍ കൊമ്പനാല്‍, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.റ്റി ലാല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിനു എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!