ബിജെപി മൂവാറ്റുപുഴ മണ്ഡലം ഭാരവാഹി യോഗം ചേര്‍ന്നു

മൂവാറ്റുപുഴ: ബിജെപി മൂവാറ്റുപുഴ മണ്ഡലം ഭാരവാഹി യോഗം ചേര്‍ന്നു. ഉണ്ണീസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഉപാധ്യക്ഷന്‍ പി.കെ രാജന്‍ അധ്യക്ഷത വഹിച്ചു. എസ്സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജീഷ് തങ്കപ്പന്‍ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ടി ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മൂവാറ്റുപുഴയുടെ വികസനമുരടിപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാനും, താലൂക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, നഗരവികസനം, കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎല്‍എ ഓഫീസിലേക്ക് ഉള്‍പ്പെടെ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു. മൂവാറ്റുപുഴ നഗരസഭയില്ഡ വര്‍ധിച്ചുവരുന്ന തെരുവ് നായ ശല്യത്തില്‍ നിന്നും മൂവാറ്റുപുഴയെ രക്ഷിക്കണമെന്നും, അതിനായി അനധികൃത അറവ് ശാലകള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്നും, പൊതുസ്ഥലങ്ങളില്‍ വീണ്ടും വധിച്ചുവരുന്ന മാലിന്യ കൂമ്പാരങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ എം സിനില്‍, ഉപാധ്യക്ഷന്‍ രമേഷ് കാവന എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!