മൂവാറ്റുപുഴ കെഎസ്ഇബിസെക്ഷന്‍ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ബിജെപി

മൂവാറ്റുപുഴ: ഇളങ്ങവത്ത് കാവുംപുറം തോമസ് എന്ന കര്‍ഷകന്റെ വിളിവെടുക്കാറായ വാഴ തോട്ടം കെഎസ്ഇബി വെട്ടി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കര്‍ഷകന് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ കെഎസ്ഇബിസെക്ഷന്‍ ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ബിജെപി എറണാകുളം ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ എസ് ഷൈജു ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി മാരായ ടി. ചന്ദ്രന്‍, സിനില്‍ കെ.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!