മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് ബിജെപി

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് ബിജെപി. ലക്ഷ്യ കേന്ദ്ര പദ്ധതി പ്രകാരം 2.5 കോടി രൂപ മുടക്കി രണ്ടു വര്‍ഷത്തോളമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രസവ വാര്‍ഡും, ഓപ്പറേഷന്‍ തീയേറ്ററും ഉപകരണങ്ങളടക്കം വന്നിട്ടും തുറന്നു പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചത്. അഞ്ചു മാസത്തിനകം ബ്ലോക്ക് തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് ഡിഎംഒ ഉറപ്പ് നല്‍കിയതിനുശേഷമാണ് താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിച്ചതെന്നും, സമയപരിധിക്കുള്ളില്‍ ബ്ലോക്ക് തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മെഡിക്കല്‍ ഷോപ്പ് തുറന്ന് പ്രവര്‍ത്തിക്കണമെന്നും ആശുപത്രിയില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന മലിനജലം ആശുപത്രിയില്‍ തന്നെ ശുദ്ധീകരിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ടി ചന്ദ്രന്‍ കെഎംസിനില്‍ സെക്രട്ടറിമാരായ അജയന്‍ കൊമ്പനാല്‍ എസ് സുധീഷ് മറ്റ് മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും ഉപരോധത്തില്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!