മൂവാറ്റുപുഴ

പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന സർക്കാരാണ് ഇപ്പോഴുള്ളത് – കേന്ദ്രമന്ത്രി വി മുരളീധരൻ.

 

മൂവാറ്റുപുഴ : ആദ്യത്തെ നൂറ് ദിന പ്രഖ്യാപനത്തിൽ പറഞ്ഞ ഒരു പദ്ധതിയും ഇന്നുവരെ നടപ്പിലായിട്ടില്ല. ഇത്തരത്തിൽ പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന ഒരു സർക്കാരാണ് ഇപ്പോൾ ഭരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് മൂവാറ്റുപുഴ ടൗൺഹാളിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷമായി കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാർ ഭരണത്തിൽ വന്ന സാഹചര്യം കോൺഗ്രസ് -ലീഗ് സർക്കാരിന്റെ അഴിമതി മൂലമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മാറ്റി യുഡിഎഫിനെ അധികാരത്തിലേറ്റാണ് കേരളജനത കേരളം വീണ്ടും അഴിമതിയുടെ കയത്തിലേക്ക് വീഴും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്രമോദി സർക്കാർ രാജ്യത്തെ ജനങ്ങക്കായി നടത്തുന്ന ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയതുകൊണ്ടാണ് തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിക്കുന്നത്. കേരളത്തിന് മാത്രം ഈ ചിന്തയിൽ നിന്നും മാറി നിൽക്കാൻ കഴിയുമോ എന്നാണ് കേരളജനത ചിന്തിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

Back to top button
error: Content is protected !!
Close