ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍.പി. മോഹന്റെ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച ലേബര്‍ റൂമും ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍.പി. മോഹന്റെ 24 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ലക്ഷ്യ പ്രകാരം ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച ലേബര്‍ റൂമും ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തന സജ്ജമാക്കത്തതിനെതിരെ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്നത്. മണ്ഡലം വൈസ് പ്രസിഡന്റ് സലിം കറുകപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി നടരാജന്‍ ആമുഖപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍സെക്രട്ടറിമാരായ റ്റി. ചന്ദ്രന്‍, കെഎം.എം. സിനില്‍, എസ് സി മോര്‍ച്ച ജില്ലാ ജനറല്‍സെക്രട്ടറി അജീഷ് തങ്കപ്പന്‍, ഒബിസി മോര്‍ച്ച ജില്ലാ ഉപാധ്യക്ഷന്‍ എ.എസ്. വിജുമോന്‍, എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍ ബിന്ദു സുരേഷ്, മറ്റു മണ്ഡലം-പഞ്ചായത്ത് നേതാക്കളും പങ്കെടുത്തു. പങ്കെടുത്തു.

Back to top button
error: Content is protected !!