ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു.

 

 

മൂവാറ്റുപുഴ :അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതി കല്ലൂർക്കാട് സരസ്വതി വിദ്യാമന്ദിർ യു പി സ്കൂളിൽ യോഗ ദിനം ആചരിച്ചു. ബിജെപി മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് വി സി സാബു അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപികയും യോഗാചാരിയുമായ ഉഷാ രഘു മുഖ്യപ്രഭാഷണം നടത്തി. ദീർഘകാലങ്ങളായി യോഗ അഭ്യസിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്ത യോഗചര്യ ഉഷ രഘുവിനെ പ്രസിഡന്റ് വി സി ഷാബു പൊന്നാടയണിയിച്ചു ആദരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെപി തങ്കുകുട്ടൻ,അരുൺ പി മോഹൻ,സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു, മുതിർന്ന ബിജെപി അംഗം വാസുദേവൻ നമ്പൂതിരി,മണ്ഡലം സെക്രട്ടറി കെ.കെ അനീഷ് കുമാർ,ട്രഷറർ സുരേഷ് ബാലകൃഷ്ണൻ, ബിജെപി കല്ലൂർക്കാട് പഞ്ചായത്ത് സമിതി പ്രസിഡന്റ് സാബു , ഒന്നാം വാർഡ് മെമ്പർ സുമിത സാബു, കെ കെ രഘു തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!