തേ​നി ഹൈ​വേയ്ക്ക് സ​മീ​പം ബ​യോ​മെ​ഡി​ക്ക​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ

കല്ലൂര്‍ക്കാട്: പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തേനി ഹൈവേയ്ക്ക് സമീപം ബയോ മെഡിക്കല്‍ മാലിന്യമുള്‍പ്പെടെ തള്ളിയ നിലയില്‍. പ്ലാസ്റ്റിക് മാലിന്യം, ഭക്ഷണാവശിഷ്ടം, മാസ്‌കുകള്‍, ഓഫീസ് പേപ്പറുകള്‍ തുടങ്ങിയ മാലിന്യമടങ്ങിയ പതിനഞ്ചോളം ചാക്കുകളാണ് ഇവിടെ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രം,കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷന്‍,പണ്ടപ്പള്ളി ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മാലിന്യം ശാസ്ത്രീയമായി നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, പഞ്ചായത്തംഗങ്ങളായ ജോര്‍ജ് ഫ്രാന്‍സിസ്, ബാബു മനയ്ക്കപ്പറമ്പില്‍, സുമിതാ സാബു, എ.കെ. ജിബി, സണ്ണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിബി കൊന്താലം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.പി. ബിനു തുടങ്ങിയവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!