എസ്എഫ്‌ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരം,തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം രംഗത്ത്. എസ്എഫ്‌ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്. പുതിയ എസ്എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ല.ആശയത്തിന്റെ ആഴം അറിയില്ല. കാര്യങ്ങള്‍ ശരിയായി പഠിപ്പിക്കണം, നേര്‍വഴിക്ക്ന യിക്കണം. തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകും..എസ്എഫ്‌ഐതിരുത്തിയേ തീരു എന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിന്‍സിപ്പലിന്റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 

Back to top button
error: Content is protected !!