ഡീന്‍ കുര്യാക്കോസ് എംപിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

 

മൂവാറ്റുപുഴ : ഡീന്‍ കുര്യാക്കോസ് എംപിയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ആരക്കുഴ പറന്നോലിൽ സുബാഷ് കേശവലിനാണ് അപകടത്തിൽ പരിക്കേറ്റത്. വാഴക്കുളം ചിറപ്പടിയ്ക്കു സമീപത്ത് ഇന്ന് വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. ഇടവഴിയില്‍ നിന്ന് പ്രധാന പാതയിലേയ്ക്ക് ബൈക്ക് പ്രവേശിക്കുന്നതിനിടെ എംപിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ എംപിയുടെ വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

Back to top button
error: Content is protected !!