നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു.സഹോദരന് ഗുരുതര പരിക്ക്.

മൂവാറ്റുപുഴ:നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു.സഹോദരന് ഗുരുതര പരിക്ക്.ഇന്നലെ രാത്രി ഏഴരയോടെ തൊടുപുഴ-മൂവാറ്റുപുഴ പാതയിലെ ആനിക്കാട് ചിറപ്പടിയിലായിരുന്നു അപകടം.ചിറപ്പടി പൂതക്കുഴി മനയത്തുകുടിയിൽ വിജയന്റെ മകൻ അനീഷ് (29)ആണ് മരിച്ചത്.സഹോദരൻ അനുമോൻ (38)-നെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അനീഷ് വെൽഡിങ് തൊഴിലാളിയായിരുന്നു.

Back to top button
error: Content is protected !!