ബൈക്കും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

 

മൂവാറ്റുപുഴ:-ബൈക്കും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.മൂവാറ്റുപുഴ ഒറവക്കുഴി സ്വദേശി മോളെക്കുടി വീട്ടിൽ പരേതനായ ആന്റണിയുടെ (കുഞ്ഞുമോൻ) ന്റെ മകൻ അജേഷ്(സുഡാനി-35)ആണ് മരിച്ചത്.ഇന്ന് (15-04-2021)രാത്രി 9:30ഓടെ ഇ.ഇ.സി മാർക്കറ്റ് സ്റ്റേഡിയം ബൈപാസ് റോഡിലായിരുന്നു അപകടം.മൂവാറ്റുപുഴയിലേക്ക് വന്നിരുന്ന അജേഷ് സഞ്ചരിച്ച ബൈക്കും എതിർ ദിശയിലെത്തിയ ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പരേതൻ അവിവാഹിതനാണ്.മാതാവ്:ത്രേസ്യാമ,സഹോദരി:- ആശ

Back to top button
error: Content is protected !!