ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

 

മൂവാറ്റുപുഴ: ബൈക്കും
പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
തച്ചോടത്തുംപടിയിൽ താമസിക്കുന്ന വാഴാട്ടിക്കുടി കുട്ടപ്പൻ (ആല ) മകൻ രതീഷ് (36) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5ന് ഇളങ്ങവത്താണ് സംഭവം. ള്ളങ്ങവത്ത് വച്ച് രതീഷ് സഞ്ചരിച്ച ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . അപകടത്തെ തുടർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. മാതാവ് പാറുകുട്ടി. സഹോദരൻ രാജേഷ്

Back to top button
error: Content is protected !!