അപകടം

ബൈക്കും, ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

മൂവാറ്റുപുഴ :ബൈക്കും, ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കീച്ചേരിപ്പടി വൺവെ ജംഗ്ഷനിൽ ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 11 മണിയോടെയായിരുന്നു അപകടം .കിഴക്കേക്കര സുറുമി കോട്ടേജിൽ അഷ്‌റഫ്‌ (58) ആണ് മരിച്ചത് . മൂവാറ്റുപുഴ ഭാഗത്തേക്ക്വരികയായിരുന്ന അഷറഫ് സഞ്ചരിച്ചിരുന്ന ബൈക്കും , ഇതേ ദിശയിൽസഞ്ചരിക്കുകയായിരുന്ന ടിപ്പറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാർ അഷറഫിനെ ഉടൻകോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും മരിച്ചു.ഭാര്യ. ബീന. മക്കൾ: സുറുമി,സുബിന . മരുമക്കൾ : നിസാമുദ്ദീൻ, ഫാസിൽ.

Back to top button
error: Content is protected !!