ക്രൈം

ബൈക്ക് ഇടിച്ച് വയോധികൻ മരണപ്പെട്ട കേസിൽ വാഹനവും,ഓടിച്ചിരുന്ന യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു…. 

മൂവാറ്റുപുഴ: ബൈക്ക് ഇടിച്ച് വയോധികൻ മരണപ്പെട്ട കേസിൽ വാഹനവും ഓടിച്ചിരുന്ന യുവാവും പിടിയിൽ. മാറാടി പൂമറ്റത്തിൽ പി.കെ. വർക്കി (71) ആണ് അപകടത്തിൽ മരിച്ചത്. വെള്ളത്തൂവൽ സ്വദേശിയായ അനിൽ കുട്ടൻ (21) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. അമിതവേഗത്തിൽ വന്ന ബൈക്ക് 130കവലയ്ക്ക് സമീപം വയോധികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു. അപകടത്തിനുശേഷം സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗരത്തിലെ നൂറുകണക്കിന് സി.സി.ടി.വി. ക്യാമറദൃശ്യങ്ങളും ഇയാളുടെ പൾസർ 200എൻ.എസ്. മോഡൽ ബൈക്കുകളും പരിശോധന നടത്തിയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. മൂവാറ്റുപുഴ ഇൻസ്‌പെക്ടർ എം.എ. മുഹമ്മദിന്റെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണസംഘത്തിൽ എ.എസ്.ഐ. ഇബ്രാഹിം, സീനിയർ സി.പി.ഒ. സി.ആർ. സുരേഷ്, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതി മാറാടിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.

Back to top button
error: Content is protected !!
Close