നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

വാഴക്കുളം: നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കദളിക്കാട് പന്നിപ്പിള്ളി പാലത്തിന് സമീപം ഇന്നലെ രാത്രി 9:20 ആണ് അപകടം ഉണ്ടായത്. കോതമംഗലം തങ്കളം മുണ്ടുകുടിയില്‍ ജിന്റോ(33) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ജിന്റോയെ തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടവെട്ടിയിലുള്ള ഭാര്യ വീട്ടില്‍ പോയി മടങ്ങിവരുന്ന വഴിയാണ് അപകടം നടന്നത്. യുകെയില്‍ ജോലി ചെയ്യുന്ന ജിന്റോ ഇന്നലെയാണ് നാട്ടില്‍ തിരികെ എത്തിയത്. സംസ്‌കാരം ചൊവ്വാഴ്ച 4ന് കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍വലിയപള്ളിയില്‍.

Back to top button
error: Content is protected !!