ബൈക്ക് റോഡിന്റെ മീഡിയനിലിടിച്ച് യുവാവ് മരിച്ചു.

മൂവാറ്റുപുഴ: ബൈക്ക് റോഡിന്റെ മീഡിയനിലിടിച്ച് യുവാവ് മരിച്ചു. പടിഞ്ഞാറെ പുന്നമറ്റം പുത്തേത്ത് ഷംസുദ്ധീന്റെ മകന്‍ സുല്‍ഖര്‍ അലി(24) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ കൊടകരയില്‍ വച്ചാണ് അപകടമുണ്ടായത്. പാലക്കാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സുല്‍ഖര്‍ അലി പെരുന്നാള്‍ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപോകുമ്പോൾ കൊടകരയില്‍ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കബറടക്കം നടത്തി. മാതാവ് റംല, സഹോദരന്‍ ഷെഫിന്‍.

Back to top button
error: Content is protected !!