അപകടംമൂവാറ്റുപുഴവാളകം

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൂവാറ്റുപുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാളകം അഞ്ചുംകവല കോണിക്കപറമ്പില്‍ വിശ്വനാഥന്റെ മകന്‍ വിജയ് വിശ്വനാഥ് (20) ആണ് മരിച്ചത്. ഞായറാഴ്ച പേഴയ്ക്കപ്പിള്ളി പള്ളിപ്പടിയില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് 3.50 ഓടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച 5മണിയോടെ വിജയ് സഞ്ചരിച്ച സ്‌കൂട്ടറും കാറും തമ്മില്‍ കുട്ടിയിച്ചാണ് അപകടം നടന്നത്. പോസ്റ്റുമാര്‍ട്ടത്തിനുശേഷം മൃതദേഹം നാളെ ബന്ധുകള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം നാളെ(ബുധനാഴ്ച) 2ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍. ഉപരിപഠനത്തിനായി ജര്‍മനിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു വിജയ്. മാതാവ് പ്രീത,സഹോദരിവിസ്മയ.

 

Back to top button
error: Content is protected !!