അപകടംആരക്കുഴ

ബംഗളൂരുവിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിമരിച്ചു

ആരക്കുഴ: ബംഗളൂരുവിൽ ബൈക്കിൽനിന്ന് വീണ് ചികിത്സയിലായിരുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ  ഉണ്ടായബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരക്കുഴ കുന്നപ്പിള്ളിൽ ജോണി ജോസഫ്‌മകൻ അമൽ ജോണാണ് (23) മരിച്ചത്. ബാംഗ്ലൂർ രാമനഗര ഗൗസിയഎഞ്ചിനീയറിംഗ് കോളേജ് ബി. ടെക് വിദ്യാർഥിയായിരുന്നു. വാഹനം ഓടിച്ചിരുന്ന ബെംഗളൂരു സ്വദേശി റിയാസ് അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. പിൻസീറ്റിൽനിന്നു തെറിച്ചുവീണ് തലയ്ക്ക് ക്ഷതമേറ്റ് ബെംഗളൂരു നിംഹാൻസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്ന അമൽ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം   ശനിയാഴ്ച  രണ്ടരക്ക് സ്വഭവനത്തിൽ ആരംഭിച്ച് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. അമ്മ: ലിസ്സി, പുളിക്കാമ്പുറത്ത്, തലക്കോട്.സഹോദരങ്ങൾ: ഐശ്വര്യ (നഴ്സ്, ഖത്തർ), അനിറ്റ് (നഴ്സിങ് വിദ്യാർത്ഥിനി,മംഗലാപുരം)

 

Back to top button
error: Content is protected !!