ചൂണ്ടി ജംഗ്ഷനില്‍ ബൈക്കിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

കോലഞ്ചേരി : കൊച്ചി- ധനുഷ്‌ക്കോടി ദേശീയ പാതയില്‍ ചൂണ്ടി ജംഗ്ഷനില്‍ ബൈക്കിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാങ്കോട് വട്ടപ്പാറ മത്തായി (74) ആണ് മരിച്ചത്. പണിക്കായി അതിഥി തൊഴിലാളികളെ വിളിക്കുവാന്‍ ചൂണ്ടിയില്‍ എത്തിയതായിരുന്നു മത്തായി. മൂവ്വാറ്റുപുഴ ഭാഗത്തു നിന്നെത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടി യുടെ ആഘാതത്തില്‍ പരിക്കേറ്റയാളെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ സൂസന്‍ (പാങ്കോട് കരട്ടേക്കുഴിവേലില്‍ കുടുംബാംഗമാണ്.) മക്കള്‍ : ഷിബു, പരേതനായ എല്‍ദോ. മരുമക്കള്‍ : സിനി എല്‍ദോ, ജോളി ഷിബു. ശവസംസ്‌ക്കാരം ഇന്ന് തിങ്കളാഴ്ച (25-01) ഉച്ചക്കു ശേഷം 3ന് വടവുകോട് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

Back to top button
error: Content is protected !!