അതിശയമായി ആയവനയിലെ ഭീമൻ ചക്ക…

 

മൂവാറ്റുപുഴ: വീട്ടുവളപ്പിലെ ഭീമൻ ചക്ക ആയവനയിലെ കർഷകർക്ക് ഇടയിൽ കൗതുകമുണർത്തുന്നു. ഏനാനെല്ലൂർ വടക്കേക്കര നാരയണന്റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് ഭീമൻ ചക്ക വിരിഞത്.53.4 കിലോ ഗ്രാം തൂക്കവും 88 സെന്ററിമീറ്റർ നീളവും മുള്ളതാണിത്.ഈ ഭീമൻ ചക്ക ഇതുവരെയുള്ള തൂക്കത്തിൽ ജില്ലയിൽ ഒന്നാമത് നിൽക്കുന്നു. മുറിക്കാതെ വച്ചിരിക്കുന്ന ഭീമൻ ചക്ക കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത് .
ലോക്ഡൗൺ കാലത്ത് മലയാളി വീണ്ടെടുത്ത ഇഷ്ടഭക്ഷണമാണ് ചക്ക. ഇതിനൊപ്പംതന്നെ ചക്കയുടെ വലുപ്പത്തെക്കുറിച്ചുള്ള വാർത്തകളും ഹരമാവുകയാണ്. കൊല്ലം അഞ്ചലിൽനിന്നുള്ള ചക്കയാണ് ആദ്യം വാർത്തയായത്. പിന്നാലെ അതിനേക്കാൾ തൂക്കവുമായി വയനാട്ടിൽനിന്നുള്ള ചക്കയെത്തി.

തൂക്കത്തിലും നീളത്തിലും ഇവ രണ്ടിനെയും മറികടന്ന് തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയുടെ തൂക്കം 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമുണ്ട്.

അഞ്ചലിൽ വിളഞ്ഞ ചക്കയ്ക്ക് 51.5 കിലോ തൂക്കവും വയനാട്ടിലെ ചക്കയ്ക്കാകട്ടെ 52.3 കിലോ തൂക്കവും ആയിരുന്നു.

റെക്കോഡ് തൂക്കമുള്ള ചക്കകളെക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ച നാരയണൻ തുടർന്ന് പ്ലാവിൽനിന്ന് ചക്ക കയറുകെട്ടി താഴെയിറക്കി. ചക്കയ്ക്കു വലിപ്പം കൂടുതലായതിനാൽ ആയവന കൃഷി ഓഫീസറെ വിവരമറിയിച്ചു. തുടർന്ന് കൃഷി ഓഫീസറുടെ നിർദേശപ്രകാരം തൂക്കി നോക്കിയപ്പോഴാണ് 53.4കിലോ ഉണ്ടെന്നു മനസ്സിലായത്.

അഞ്ചലിലെയും വയനാട്ടിലെയും ചക്കകളെ മറികടന്ന് വെമ്പായത്തെ ചക്കക്ക് തൊട്ട് പുറകിൽ എത്താൻ ജില്ലയിലെ കിഴക്കൻ പ്രദേശമായ ആയവനയിലെ ഈ ചക്കയ്ക്ക് കഴിഞ്ഞും എന്നുള്ളതാണ് വാസ്തവം .

Back to top button
error: Content is protected !!