പോത്താനിക്കാട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് 28ന്

പോത്താനിക്കാട്: പഞ്ചായത്ത് 11-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് 28ന് നടത്തുന്നതിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം 9 വരെ നടക്കും. മാര്‍ച്ച് 1ന് വോട്ടെണ്ണി ഫലപ്രഖ്യാപനം നടത്തും. ഇവിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. ജില്ലയില്‍ പോത്താനിക്കാട് പഞ്ചായത്തില്‍മാത്രമാണ് ഉപതെരഞ്ഞെടുപ്പുളളത്. പഞ്ചായത്തംഗമായിരുന്ന സിപിഎം ലെ വി.കെ. രാജന്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ പഞ്ചായത്തില്‍ യുഡിഎഫാണ് ഭരണം നടത്തുന്നത്. 13 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 7, എല്‍ഡിഎഫ് 4, സ്വതന്ത്രന്‍ 1 എന്നതാണ് കക്ഷിനില. ഉപതെരഞ്ഞെടുപ്പ് ഫലം പഞ്ചായത്തിലെ ഭരണത്തെ ബാധിക്കില്ലെങ്കില്‍പോലും ഇരുമുന്നണികള്‍ക്കും ഇത് അഭിമാനപോരാട്ടമാണ്

Back to top button
error: Content is protected !!