ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് വിദ്യാർഥികൾ 35000 മാസ്കുകൾ വിതരണം ചെയ്തു.

മൂവാറ്റുപുഴ: വിദ്യാഭ്യാസ ജില്ലയിലെ 300 വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിലായി സേവനത്തിലൂടെ സാധാരണക്കാർക്കു വേണ്ടി 35000 മാസ്കുകൾ തയ്ച്ച് തയ്യാറാക്കി നാടിന് നൽകി. രാജ്യ പുരസ്കാർ അവാർഡിന് തയ്യാറെടുക്കുന്ന വിദ്യാർഥികളാണ് കഠിനാധ്വാനത്തിലൂടെ തുണി ഉപയോഗിച്ചുള്ള മാസ്കുകൾ തയ്യാറാക്കി എടുത്തത്. വിവിധ വീടുകളിൽ കൂട്ടായ്മകൾ ഉണ്ടാക്കി സ്റ്റിച്ച് ചെയ്ത് ഉണ്ടാക്കിയ മാസ്ക് പോലീസ്, ആരോഗ്യ റവന്യൂ വകുപ്പ് ഓഫീസുകളിലും, സ്കൂളുകളിലും, വിവിധ പ്രദേശങ്ങളിലെ വീടുകളിലും, പൊതു ഇടങ്ങളിലുമായി എത്തിച്ച് നൽകി. മൂവാറ്റുപുഴ എം.എൽ.എ. ഓഫീസിൽ വച്ച് ചടങ്ങിന്റെ ഉദ്ഘാടനം നടന്നു. ജില്ലാ സെക്രട്ടറി ജോഷി കെ.പോൾ അധ്യക്ഷനായി. എൽദോ എബ്രഹാം എം.എൽ.എ. മാസ്കുകൾ ഏറ്റുവാങ്ങി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുധീഷ് കുമാർ, എ.വി. മനോജ്, പി.റ്റി. വർക്കി, റീന അവിരാച്ചൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Back to top button
error: Content is protected !!