ഭാരതീയ നാഗരിക സുരക്ഷാ സംഹിത: റൂറല്‍ ജില്ലയിലെ ആദ്യത്തെ എഫ്‌ഐആര്‍ കല്ലൂര്‍ക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു

കല്ലൂര്‍ക്കാട്: പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരമുള്ള എറണാകുളം റൂറല്‍ ജില്ലയിലെ ആദ്യത്തെ എഫ്‌ഐആര്‍ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വെളുപ്പിന് 2.49നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അസ്വഭാവിക മരണവുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഭാരതീയ നാഗരിക സുരക്ഷാ സംഹിത 194 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് തടിയിട്ട പറമ്പ് പോലിസ് സ്റ്റേഷനിലാണ്. അശ്രദ്ധമായും മനുഷ്യ ജീവന് അപകടം വരുത്തുന്ന രീതിയില്‍ അമിത വേഗതയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ഇരുചക്രവാഹനം ഓടിച്ചതിന് ബിഎന്‍ എസ് ആക്ട് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

Back to top button
error: Content is protected !!