രാഹുല്‍ ഗാന്ധിയുടെ സുരക്ഷ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് മൂവാറ്റുപുഴയില്‍ പ്രതിഷേധം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി കാശ്മീരില്‍ എത്തിയപ്പോള്‍ സുരക്ഷ പിന്‍വലിച്ചതില്‍ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധസമരം യു.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ. കെ എം സലിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് കെ.പി. ജോയി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സാബൂ വാഴയില്‍, കബീര്‍ പുക്കടശേരില്‍ റീന സജി, ഷാജി പാലപ്പുറം, എബി പൊങ്ങണത്തില്‍, അബു പെരുമറ്റം, കെ എം പരീത്, ബിജു പുളിക്കന്‍, ഷെമീര്‍ മഞ്ഞള്ളൂര്‍, ഹിപ്പ്‌സണ്‍ എബ്രാഹാം, അഷറഫ് പുല്ലന്‍, ജിക്കു വര്‍ഗീസ്, ഷഫാന്‍ ആവോലി, സുബൈര്‍ കുരുട്ടു കാവില്‍, സാജു കടാതി, തോമസ് പി.വി., എന്‍.എം നാസ്സര്‍ , കെ.ച്ച് കരിം, എല്‍ദോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!