ഭാരത് ജോ ഡോ യാത്രയിൽ കുന്നത്തുനാട്ടിൽ നിന്നും നാലായിരം പേർ പങ്കെടുക്കും.

ഭാരത് ജോ ഡോ യാത്രയിൽ കുന്നത്തുനാട്ടിൽ നിന്നും നാലായിരം പേർ പങ്കെടുക്കും.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോ ഡോ യാത്രയിൽ 21-ാം തീയതി എറണാകുളം ജില്ലയിൽ പ്രവേശിക്കുമ്പോൾ കുന്നത്തു നാട് നിയോജക മണ്ഡലത്തിൽ നിന്നും നാലായിരം പ്രവർത്തകർ അണിചേരും. 21, 22 തീയതികളിൽ നിയോജക മണ്ഡലത്തിൽ നിന്നും 120 സ്ഥിരാംഗങ്ങൾ ജാഥയിലുണ്ടാകും.

നിയോജകമണ്ഡലം തല സംഘടക സമിതിയുടെ യോഗം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നി ബു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ , ഡി.സി. സി പ്രസിഡന്റ് മുഹമ്മദ് ക്ഷിയാസ്, സി.പി. ജോയി, എം.പി.രാജൻ, കെ.വി.എൽദോ ,റ്റി എച്ച്. അബ്ദുൾ ജബ്ബാർ , കെ.പി.തങ്കപ്പൻ, വർഗീസ് പള്ളിക്കര, ബിനീഷ് പുല്യാട്ടേൽ, സുജിത് പോൾ കെ.വി ആന്റണി, എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!