ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കോലഞ്ചേരിയിൽ പ്രകടനം നടത്തി

കോലഞ്ചേരി:രാഹൂൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് പൂതൃക്ക മണ്ഡലം കമ്മറ്റി കോലഞ്ചേരിയിൽ പ്രകടനം നടത്തി. ടൗണിൽ നടത്തിയ സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിബു കെ കുര്യാക്കോസ്, എൻ എൻ രാജൻ, എം എസ് അബ്രാഹാം, നിഷ സജിവ് , ഷൈജ റെജി, അഡ്വ.ബിജു കെ ജോർജ്ജ്, ബിനു എൻ പി , സുബ്രമണ്യൻ റ്റി എ, ടി പി വറുഗീസ് പി വി ജോൺ , എം എസ് മുരളി, ഹേമലത രവി , രാജമ്മ രാജൻ, റ്റി വി രാജൻ, ബിന്ദു ജയൻ ,എം വി ജോണി, പൗലോസ് എം എ,വർഗീസ് ജോർജ്ജ്, ബിജു എം ടി, ബേസിൽ പോൾ, ജീവൻ പോൾ, എം കെ ഗോപാലൻ, എൻ എൻ കുര്യാക്കോസ്, പോൾ വി കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!